ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടു; പരീക്ഷണാർഥം സ്ഫോടനം നടത്തി
Tuesday, October 3, 2023 7:23 AM IST
ന്യൂഡൽഹി: ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലായ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി.
മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ വിവിഐപികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടത്. ഇവരുടെ യാത്രാവഴികളില്‍ ഐഇഡി സ്ഫോടനം നടത്താനായിരുന്നു പദ്ധതി.
കൂടാതെ, പരീക്ഷണാര്‍ഥം വിവിധയിടങ്ങളില്‍ സ്ഫോടനം നടത്തി. പാക്കിസ്ഥാന് ഐഎസ്ഐയുടെ സഹായത്തോടെ ഡല്‍ഹിയില്‍ സ്ഫോടനത്തിന് ലക്ഷ്യമിട്ടെന്നും എന്‍ഐഎ കണ്ടെത്തി.