പ്രത്യേക മുന്നറിയിപ്പില്ല; പക്ഷേ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴ ശക്തമായേക്കും
Tuesday, October 3, 2023 8:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും പരക്കെ മഴയ്ക്ക് സാധ്യത. മധ്യ, തെക്കന്‍ കേരളത്തിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തമായേക്കും.
എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴപെയ്ത പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാല്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
കോട്ടയം താലൂക്കില്‍ അങ്കണവാടി മുതല്‍ ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധിയായിരിക്കും.
വരുന്ന അഞ്ചുദിവസം കേരളത്തില്‍ കാര്യമായ മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം നല്കുന്ന സൂചന.