സിപിഎം വിശ്വാസങ്ങളുടെമേല്‍ കടന്നുകയറുന്നു; തട്ടം പരാമര്‍ശത്തിനെതിരേ മുസ്ലിം ലീഗ്
Tuesday, October 3, 2023 11:43 AM IST
മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തിനെതിരേ മുസ്ലീം ലീഗ്. മലപ്പുറത്ത് ആരാണ് തട്ടം ഉപേക്ഷിച്ചതെന്ന് തനിക്കറിയില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചു.
പുതിയ തലമുറ പോലും ഇവിടെ തട്ടമിടുന്നുണ്ട്. തട്ടം ഇടുന്നതുകൊണ്ടാണ് എന്താണ് പ്രശ്നം. പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും സലാം ആവശ്യപ്പെട്ടു.
വിഷയത്തെ ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്. അനില്‍കുമാറിന്റെ വാക്കുകള്‍ ഒന്നുകില്‍ സിപിഎം അംഗീകരിക്കണണമെന്നും സലാം കൂട്ടിച്ചേര്‍ത്തു. സിപിഎം വിശ്വാസങ്ങളുടെമേല്‍ കടന്നുകയറുന്നുവെന്നും ശബരിമലയും വഖഫും ഇതിന് ഉദാഹരണമാണെന്നും സലാം വിമര്‍ശിച്ചു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി.രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം. തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നാണ് അനില്‍കുമാര്‍ പറഞ്ഞത്.