ഹാംഗ്ഝൗ: ഏഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യക്ക് വെങ്കലമെഡല്‍. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പ്രീതി പവാർ വെങ്കലം സ്വന്തമാക്കി.

സെമിയില്‍ ചൈനയുടെ യുവാന്‍ ചാംഗിനോടാണ് പ്രീതി തോല്‍വി വഴങ്ങിയത്. മെഡൽ നേട്ടത്തോടെ പാരിസ് ഒളിംപിക്സിന് യോഗ്യതയും പ്രീതി നേടി.

ഏഷ്യന്‍ ഗെയിംസിന്‍റെ പത്താം ദിനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ പുരുഷന്മാരുടെ കനോയിംഗ് 1000 മീറ്റര്‍ ഡബിള്‍സില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. അർജുൻ സിംഗ്, സുനിൽ സിംഗ് എന്നിവരാണ് മെഡൽ നേടിയത്.