ജ​ഗ​ദ​ൽ​പു​ർ: സം​സ്ഥാ​ന​ങ്ങ​ളും ജി​ല്ല​ക​ളും ഗ്രാ​മ​ങ്ങ​ളും വി​ക​സി​ക്കു​മ്പോ​ൾ മാ​ത്ര​മേ വി​ക​സി​ത ഭാ​ര​ത​മെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഛത്തീ​സ്ഗ​ഡി​ലെ ജ​ഗ​ദ​ൽ​പു​രി​ൽ നാ​ഷ​ണ​ൽ മി​ന​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ സ്റ്റീ​ൽ പ്ലാ​ന്‍റ് ഉ​ൾ​പ്പെ​ടെ 26,000 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ രാ​ഷ്ട്ര​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ഛത്തീ​സ്ഗ​ഡി​ലെ റെ​യി​ൽ​വേ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ 2014-ന് ​മു​മ്പ് ന​ൽ​കി​യ​തി​നേ​ക്കാ​ൾ 20 മ​ട​ങ്ങ് വ​ർ​ധ​ന​യാ​ണ് ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ന്ദ്രം വ​രു​ത്തി​യ​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

ബ​സ്ത​ർ ജി​ല്ല​യി​ലെ ന​ഗ​ർ​നാ​റി​ലെ എ​ൻ​എം​ഡി​സി സ്റ്റീ​ൽ ലി​മി​റ്റ​ഡ് സ്റ്റീ​ൽ പ്ലാ​ന്‍റി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വെ, ബ​സ്ത​റി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 50,000 യു​വാ​ക്ക​ൾ​ക്ക് ഇ​ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ത​ഡോ​ക്കി (ക​ങ്ക​ർ ജി​ല്ല)-​റാ​യ്പൂ​ർ ഡെ​മു ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ധാ​ന​മ​ന്ത്രി വ​ർ​ച്വ​ലാ​യി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.