കൊച്ചി: കോട്ടയത്തും ആലപ്പുഴയിലും ബുധനാഴ്ച അവധി. കോ​ട്ട​യം ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ ചി​ല സ്കൂ​ളു​ക​ൾ​ക്കുമാണ് ജി​ല്ലാ ക​ള​ക്ട​ർ ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചത്.

വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ൾ, ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ ക​ല്ലു​പു​ര​യ്ക്ക​ൽ, ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ ക​രു​നാ​ക്ക​ൽ, തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ സെ​ന്‍റ്മേ​രി​സ് എ​ൽ​പി സ്കൂ​ൾ, തി​രു​വാ​ർ​പ്പ് എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കി​ളി​രൂ​ർ എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ക​ള​ക്ട​ർ വി. ​വി​ഗ്‌​നേ​ശ്വ​രി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബുധനാഴ്ച ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച അ​വ​ധി ന​ൽ​കി​യി​രു​ന്നു. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജ്, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും ക​ള​ക്‌​ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി.