ന്യൂഡൽഹി: ഏത് തരത്തിലുള്ള തീവ്രവാദത്തേയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്ന് ട്വിറ്ററിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിന് ഒപ്പമാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇസ്രയേലിന്‍റെ പ്രധാനമന്ത്രി ബെ​ഞ്ച​മി​ൻ നെതന്യാഹുവുമായി ഫോൺ വഴി സംസാരിച്ചെന്നും പ്രദേശത്തെ ഇപ്പോഴുള്ള സ്ഥിതി​ഗതികൾ അദ്ദേഹം അറിയിച്ചുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

‌‌‌യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ നിന്നും വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടും എന്ത് നടപടിയാണ് ഇന്ത്യ ഇക്കാര്യത്തിൽ കൈക്കൊള്ളുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

യുദ്ധം വ്യാപിച്ചിരിക്കുന്ന മേഖലയിലെ ഇന്ത്യൻ പൗരന്മാരെ പറ്റിയുള്ള വിവരങ്ങൾ എംബസിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇസ്രയേലിൽ ഏകദേശം 18,000 ഇന്ത്യക്കാരുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്.

അ​തി​ർ​ത്തി​ക​ട​ന്ന് ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ഹ​മാ​സി​ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ശക്തമായ താക്കീത് നൽകിയിരുന്നു. ഇ​സ്രാ​യേ​ൽ ഈ ​യു​ദ്ധം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ലും അ​ത് അ​വ​സാ​നി​പ്പി​ക്കു​ക ത​ന്നെ ചെ​യ്യും എ​ന്ന് നെ​ത​ന്യാ​ഹു ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ​റ​ഞ്ഞു.



ഹ​മാ​സി​നെ​തി​രെ​യു​ള്ള തി​രി​ച്ച​ടി​യു​ടെ ഭാ​ഗ​മാ​യി 3,00,000 സൈ​നി​ക​രെ​യാ​ണ് ഇ​സ്ര​യേ​ൽ അ​ണി​നി​ര​ത്തി​യ​ത്. 1973-ലെ ​യോം കി​പ്പോ​ർ യു​ദ്ധ​ത്തി​ന് ഇ​സ്രാ​യേ​ൽ 400,000 റി​സ​ർ​വ് സൈ​നി​ക​രെ വി​ളി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ സ​മാ​ഹ​ര​ണ​മാ​ണി​തെ​ന്ന് ടൈം​സ് ഓ​ഫ് ഇ​സ്രാ​യേ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

"ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തി​ലാ​ണ്. ഞ​ങ്ങ​ൾ ഈ ​യു​ദ്ധം ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. അ​ത് ഏ​റ്റ​വും ക്രൂ​ര​വും നി​ന്ദ്യ​വു​മാ​യ രീ​തി​യി​ൽ ഞ​ങ്ങ​ളു​ടെ​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്ക​പ്പെ​ട്ടു. ഇ​സ്രാ​യേ​ൽ ഈ ​യു​ദ്ധം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ലും അ​ത് അ​വ​സാ​നി​പ്പി​ക്കും'- നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

ഹ​മാ​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച നെ​ത​ന്യാ​ഹു, അ​വ​ർ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും അ​ത് ഹ​മാ​സി​നു മാ​ത്ര​മ​ല്ല, ഇ​സ്ര​യേ​ലി​ന്‍റെ മ​റ്റു ശ​ത്രു​ക്ക​ൾ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഓ​ർ​ക്കാ​ൻ പാ​ക​ത്തി​നു​ള്ള​താ​യി​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു.