ജമ്മുകാഷ്മീരിൽ സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം തകർത്തു
Thursday, October 12, 2023 1:11 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം തകർത്തു. ബുധനാഴ്ച സിയോസ് ധർ ഭാദേർവയിൽ സൈന്യവും ദോഡ പോലീസും നടത്തിയ സംയുക്ത തിരച്ചിലിലാണ് വനമേഖലയിലെ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്.
ഇവിടെ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെ പരിശോധന നടന്നത്.
മൂന്ന് ചൈനീസ് പിസ്റ്റളുകളും ഒമ്പത് പിസ്റ്റൾ മാഗസിനുകളും 79 റൗണ്ടുകളുമാണ് സുരക്ഷാസേന ഇവിടെ നിന്നും കണ്ടെടുത്തത്. മേഖലയിൽ പരിശോധന തുടരുകയാണ്.