വിഴിഞ്ഞം പദ്ധതി നടപ്പിലായത് പിണറായി മുഖ്യമന്ത്രി ആയതുകൊണ്ട്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Monday, October 16, 2023 3:10 PM IST
ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതി നടപ്പിലായത് പിണറായി വിജയന് മുഖ്യമന്ത്രി ആയതിനാലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ പദ്ധതിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. പദ്ധതി നടപ്പാകുമ്പോള്‍ തെളിഞ്ഞുവരുന്നത് പിണറായിയുടെ മുഖമാണെന്നും മന്ത്രി പറഞ്ഞു.
ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അദാനിക്ക് അനുകൂലമായ കരാര്‍ ആണ് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തയാറാക്കിയത്. പദ്ധതി വൈകാതിരിക്കാന്‍ കരാറുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോയി.
വിഴിഞ്ഞം തുറമുഖത്തിന് വലിയ പ്രാധാന്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. പദ്ധതി പ്രദേശത്ത് യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.