സ്വകാര്യ ബസുകളിൽ സുരക്ഷാ കാമറ; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
Wednesday, November 15, 2023 1:48 PM IST
കൊച്ചി: സ്വകാര്യ ബസുകളിൽ സുരക്ഷാ കാമറ സ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള ട്രാൻസ്പോർട്ട് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്വകാര്യബസുകളുടെ മത്സരയോട്ടം തടയുന്നതിന്റെ ഭാഗമായാണ് ബസുകളിൽ രണ്ട് വീതം സുരക്ഷാ കാമറ സ്ഥാപിക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയത്.
കാമറ സ്ഥാപിക്കാത്ത ബസുകൾക്ക് ഫിറ്റ്നസ് നൽകില്ലെന്നും ഉത്തരവിറങ്ങിയിരുന്നു. ഇതിൽ വൻ പ്രതിഷേധമായിരുന്നു സ്വകാര്യബസ് ഉടമകൾ നടത്തിയത്.