യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസ്: ഗ്രൂപ്പ് യുദ്ധത്തിന് കളമൊരുങ്ങുന്നു
Wednesday, November 22, 2023 7:45 AM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസിൽ പോലീസിന് വിവരങ്ങൾ ചോർത്തി നൽകിയത് സ്വന്തം ഗ്രൂപ്പിൽ നിന്നാണെന്ന് ആരോപണം. സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലായതോടെ എ ഗ്രൂപ്പിനുള്ളിൽ അതൃപ്തി പുകയുന്നു.
അന്വേഷണം സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലേക്ക്എത്തിക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. പല വിഭാഗങ്ങളായായിരുന്നു തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് മത്സരിച്ചത്.
വ്യാജ തിരിച്ചറിയൽ രേഖാ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ അബി വിക്രം, ബിനില്‍ ബിനു, ഫെന്നി, വികാസ് കൃഷ്ണ എന്നിവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ വീടുകളിൽ നിന്ന് ലാപ്ടോപ് അടക്കം പോലീസ് പിടിച്ചെടുത്തിരുന്നു.