ചിത്രീകരണത്തിനിടെ അപകടം; നടൻ ആസിഫ് അലിക്ക് പരിക്ക്
Thursday, November 23, 2023 5:56 PM IST
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്. ടിക്കി ടാക്ക എന്ന സിനിമയുടെ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സംഭവം.
സംഘട്ടന രംഗങ്ങളുടെ പരിശീലനത്തിനിടെ മുട്ടിന് താഴെ പരിക്കേൽക്കുകയായിരുന്നു. കാലിന് വിശ്രമം വേണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നടൻ ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു.