യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പഴയപോലെയാക്കണം: വി.എം. സുധീരൻ
Saturday, November 25, 2023 10:02 PM IST
തൃശൂർ: യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പഴയപോലെയാകണമെന്നും തെരഞ്ഞെടുപ്പ് മെന്പർഷിപ്പ് അടിസ്ഥാനത്തിലാക്കണമെന്നും കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ.
കേരളത്തിൽ ഒരാളെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കേരളത്തിലെ ആളുകൾ ഈ രീതി ശരിയല്ലെന്ന് ഒറ്റക്കെട്ടായി പറയണമായിരുന്നുവെന്നും സുധീരൻ പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് ദേശീയ നേതൃത്വം തെറ്റു തിരുത്താൻ തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.