വിവാഹ ചടങ്ങിനിടെ വധു ഉൾപ്പടെ നാലുപേരെ കൊലപ്പെടുത്തി വരൻ
Monday, November 27, 2023 4:40 PM IST
ബാംങ്കോക്ക്: തായ്ലൻഡിൽ വധു ഉൾപ്പടെ നാലു പേരെ വെടിവച്ച് കൊന്ന് വരൻ. വടക്കു കിഴക്കന്‍ തായ്ലന്ഡില് ശനിയാഴ്ചയാണ് സംഭവം.
പാര അത്ലറ്റും മുന്‍ സൈനികനുമായ ചതുരോംഗ് സുക്സക്(29) ആണ് വധുവിനെയും ബന്ധുക്കളേയും കൊലപ്പെടുത്തി ജീവനൊടുക്കിയത്.
വധു കാന്‍ജന, വധുവിന്റെ അമ്മ, സഹോദരി, വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഒരാളെയുമാണ് വരന് കൊലപ്പെടുത്തിയത്.
വിവാഹ ചടങ്ങുകള്‍ക്കിടെ വരൻ വേദിയില്‍ നിന്നും ഇറങ്ങി പോയിരുന്നു. പിന്നാലെ തോക്കുമായി തിരിച്ച് വന്ന് വധുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വെടിയുതിര്‍ക്കുന്ന സമയം പ്രതി മദ്യ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ചതുരോംഗും യുവതിയും മൂന്ന് വര്‍ഷമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. 2022ല്‍ ഇന്തൊനേഷ്യയില്‍ നടന്ന ആസിയാന്‍ പാരാഗെയിംസില്‍ നീന്തലില്‍ ചതുരോംഗ് വെള്ളി മെഡല്‍ നേടിയിരുന്നു.