കോ​ൺ​ഗ്ര​സി​നോ​ട് ഒ​ട്ടും "മ​മ​ത'​യി​ല്ലാ​തെ മ​മ​ത ബാ​ന​ർ​ജി; ഇ​ന്ത്യ മു​ന്ന​ണി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല
കോ​ൺ​ഗ്ര​സി​നോ​ട് ഒ​ട്ടും "മ​മ​ത'​യി​ല്ലാ​തെ മ​മ​ത ബാ​ന​ർ​ജി; ഇ​ന്ത്യ മു​ന്ന​ണി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല
Tuesday, December 5, 2023 1:58 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്‌‌​ഗ​ഢ്, തെ​ല​ങ്കാ​ന,മി​സോ​റം സം​സ്ഥാ​ന​ങ്ങ​ളി​ലെ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ബു​ധ​നാ​ഴ്ച ചേ​രാ​നി​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച മ​റ്റൊ​രു പ​രി​പാ​ടി ഉ​ള്ള​തു കൊ​ണ്ടാ​ണ് ഇ​ന്ത്യ മു​ന്ന​ണി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​ത് എ​ന്നാ​ണ് മ​മ​ത​യു​ടെ ഭാ​ഷ്യം.

അ​തേ​സ​മ​യം തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​നോ​ട് ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് മ​മ​ത​യ്ക്കു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

താ​ൻ യോ​ഗ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും വ​ട​ക്ക​ൻ ബം​ഗാ​ളി​ൽ ഏ​ഴു​ദി​വ​സ​ത്തെ പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​മെ​ന്നാ​ണ് മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം.


യോ​ഗ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ൽ ഈ ​പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്യു​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്നും തീ​ർ​ച്ച​യാ​യും യോ​ഗ​ത്തി​നു പോ​കു​മാ​യി​രു​ന്നു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു.

തി​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്‌​ഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ളു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ചി​രു​ന്നി​ല്ല.

ഇ​ന്ത്യ സ​ഖ്യ​ത്തി​ൽ സീ​റ്റ് പ​ങ്കി​ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ അ​നാ​സ്ഥ​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് നേ​ര​ത്തെ മ​മ​ത പ്ര​തി​ക​രി​ച്ചി​രു​ന്നു. തി​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും ജ​ന​ങ്ങ​ള​ല്ലെ​ന്നും മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<