സൗദി യുദ്ധവിമാനം തകര്‍ന്ന് രണ്ട് മരണം
Friday, December 8, 2023 1:14 AM IST
റിയാദ്: പരിശീലന പറക്കലിനിടെ സൗദി അറേബ്യന്‍ റോയല്‍ എയര്‍ഫോഴ്സിന്റെ എഫ്-15 എസ്എ യുദ്ധവിമാനം തകര്‍ന്ന് രണ്ട് ജീവനക്കാര്‍ മരിച്ചു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനില്‍ വ്യാഴാഴ്ച ആയിരുന്നു സംഭവം.
പതിവ് പരിശീലനത്തിനിടെ പ്രാദേശിക സമയം 12:50ന് വിമാനം ദഹ്റാനിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസില്‍ തകര്‍ന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണ സമിതി അന്വേഷണം നടത്തിവരികയാണെന്നും അല്‍-മാലികി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാലിക്കി അനുശോചനം അറിയിച്ചു.