കൈക്കൂലി: ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
Tuesday, December 12, 2023 6:26 PM IST
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. കോഴിക്കോട് കാരപ്പറമ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജിയാണ് പിടിയിലായത്.
കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട ലൈസൻസ് നൽകുന്നതിനാണ് ഇയാൾ അപേക്ഷകനിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ അപേക്ഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
1,500 രൂപയാണ് ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലിയായി വാങ്ങിയത്.