കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
Wednesday, December 27, 2023 5:35 PM IST
പത്തനംതിട്ട: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
പത്തനംതിട്ട കൈപ്പട്ടൂരിൽ വച്ച് കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തിനു പോയ ബസും തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തേക്കു വന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്.