മദ്യപാനം ചോദ്യം ചെയ്തതിന് മര്‍ദനം; ആറുപേര്‍ കൂടി അറസ്റ്റില്‍
Friday, December 29, 2023 10:47 AM IST
തൃശൂര്‍: പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആറുപേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ കോനിക്കര തലോര്‍ സ്വദേശികളായ ആഷിഖ്, ജിത്തു, അതുല്‍, അമല്‍, ഗോകുല്‍, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ നേരത്തെ പിടിയിലായിരുന്നു.
പെണ്മക്കളുമൊത്ത് മണലി പുഴയില്‍ കുളിക്കാന്‍ എത്തിയ പുലക്കാട്ടുക്കര സ്വദേശി വിനു 14 അംഗ സംഘത്തിന്റെ പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ വിനുവിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. വിനുവിന്റെ അയല്‍വാസി രമേഷിനെയും ആളുമാറി സംഘം ആക്രമിച്ചിരുന്നു. അക്രമി സംഘത്തിലെ പകുതി പേരെ കൂടി ഇനിയും പിടികൂടാനുണ്ട്.