കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി വ​ക​മാ​റ്റി​യ കേ​സി​ൽ ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രാ​യ റി​ട്ട് ഹ​ർ​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കും ലോ​കാ​യു​ക്ത​യ്ക്കും മ​ന്ത്രി​മാ​ർ​ക്കും നോ​ട്ടീ​സ് അ​യയ്​ക്കാ​ൻ ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി നേ​ര​ത്തെ ലോ​കാ​യു​ക്ത ത​ള്ളി. ഈ ​വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​നാ​യ ആ​ര്‍.​എ​സ്. ശ​ശി​കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

പ​രാ​തി​ക്ക് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നാ​യി​രു​ന്നു ലോ​കാ​യു​ക്ത വി​ധി.