എം.ടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് തോന്നിയിട്ടില്ലെന്ന് സ്പീക്കർ
Friday, January 12, 2024 1:33 PM IST
കോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. എം.ടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് അറിയില്ല. അത് അദ്ദേഹം തന്നെ പറയണമെന്ന് ഷംസീര്‍ പ്രതികരിച്ചു.
എം.ടിയുടെ പ്രസംഗം താനും കേട്ടതാണ്. വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് തനിക്ക് തോന്നിയിട്ടില്ല. പ്രസംഗത്തിന് ഓരോരുത്തര് ഓരോ വ്യാഖ്യാനം കൊടുക്കുന്നതാണ്.
മാധ്യമങ്ങളാണ് ആദ്യം സ്വയം വിമര്‍ശനം നടത്തേണ്ടതെന്നും സ്പീക്കർ വ്യക്തമാക്കി.