ചെ​ന്നൈ: ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത സെ​ന്തി​ല്‍ ബാ​ലാ​ജി വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 14നാ​ണ് സെ​ന്തി​ല്‍ ബാ​ലാ​ജി​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യി 230 ദി​വ​സ​മാ​യി​ട്ടും മ​ന്ത്രി​യാ​യി സെ​ന്തി​ൽ തു​ട​രു​ക​യാ​ണെ​ന്നും സാ​ധാ​ര​ണ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നെ​ങ്കി​ല്‍ സ​സ്പെ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ടേ​നെ​യെ​ന്നും സെ​ന്തി​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കെ ജ​സ്റ്റീ​സ് ആ​ന​ന്ദ് വെ​ങ്ക​ടേ​ഷ് പ​റ​ഞ്ഞു. നി​ല​വി​ല്‍ സെ​ന്തി​ല്‍ ബാ​ലാ​ജി ചെ​ന്നൈ പു​ഴ​ൽ ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി‌​യി​ൽ തു​ട​രു​ക​യാ​ണ്.

സെ​ന്തി​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പേ​രും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ടെ​ന്നും അ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും ജാ​മ്യം നി​ഷേ​ധി​ച്ച ഉ​ത്ത​ര​വി​ൽ കോ​ട​തി പ​റ​ഞ്ഞു. ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് അ​ടു​ത്ത മാ​സം 14ലേ​ക്ക് മാ​റ്റി.