വാഹന പരിശോധനയ്ക്കിടെ പോലീസുകാർക്ക് മർദനം: യുവാവ് അറസ്റ്റിൽ
Saturday, February 3, 2024 12:52 AM IST
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പോലീസുകാരെ മർദിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ബാലരാമപുരത്തുണ്ടായ സംഭവത്തിൽ ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്കറാണ് അറസ്റ്റിലായത്.
നമ്പർ പ്ലേറ്റ് ഇല്ലാതെ മുഹമ്മദ് അസ്കർ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്. ബാലരാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സജിലാൽ, സിപിഒ സന്തോഷ്കുമാർ എന്നിവർക്കാണ് മർദനമേറ്റത്.
ഇൻസ്പെക്ടർ സ്ഥലത്തെതിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.