കൊച്ചി ബാറിലെ വെടിവയ്പ്; മൂന്നു പേർ അറസ്റ്റില്‍
Monday, February 12, 2024 11:57 PM IST
കൊച്ചി: കലൂര്‍ കത്രിക്കടവിലെ ബാറിലെ ജീവനക്കാരെ വെടിവച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഷമീർ, ദിൽഷൻ, വിജയ് എന്നിവരെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്നും കേസിൽ രണ്ടുപേർക്കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.തിങ്കളാഴ്ച രാത്രിയിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.
വെടിവയ്പ്പിൽ ബാറിലെ ജീവനക്കാരായ സുജിൻ,ജോൺസൺ,അഖിൽനാഥ് എന്നിവർക്ക് പരിക്കേറ്റിരുന്നു.ബാർ മാനേജരെ പ്രതികൾ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്.എയർ പിസ്റ്റൾ ഉപയോഗിച്ചാണ് പ്രതികൾ ആക്രമണം നടത്തിയെതന്ന് പോലീസ് പറഞ്ഞു.
അക്രമത്തിന് ശേഷം സംഘം സഞ്ചരിച്ച കാര്‍ മുടവൂരില്‍ ഉപേക്ഷിച്ചിരുന്നു. മുമ്പ് ക്വട്ടേഷന്‍, ലഹരി മാഫിയ കേസുകളില്‍ പോലീസ് പിടിയിലായിട്ടുള്ളവരാണ് പ്രതികള്‍.