നവൽനിയുടെ മൃതദേഹം മാതാവിനെ കാണിച്ചു
Friday, February 23, 2024 7:53 AM IST
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം കാണാൻ അനുവദിച്ചെന്ന് മാതാവ് ലുഡ്മിള. വീഡിയോ സന്ദേശത്തിലാണു ലുഡ്മിള ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ച രാത്രി തന്നെ മോർച്ചറിയിലേക്കു കൊണ്ടുപോയതായും മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടതായും ലുഡ്മിള വ്യക്തമാക്കി.
നവൽനിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കുന്നതിന് അധികൃതർ സമ്മർദം ചെലുത്തുന്നതായും മാതാവ് വെളിപ്പെടുത്തി. മൃതദേഹം വിട്ടുനൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ അവർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ലുഡ്മിള പറഞ്ഞു.