ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; മൂന്ന് പേരെ സുരക്ഷാസേന വധിച്ചു
Sunday, February 25, 2024 11:50 AM IST
റായ്പൂര്‍: ഛത്തീസ്ഗഡിലെ കാങ്കറിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. കൊയാലിബെഡ പ്രദേശത്തെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. ബിജേപൂര്‍-ദന്തേവാഡ അതിര്‍ത്തിയിലെ മാവോയിസ്റ്റ് കാമ്പും സുരക്ഷാ സേന തകര്‍ത്തു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സുരക്ഷാസേന അറിയിച്ചു.