വിജയധരണി എംഎൽഎസ്ഥാനം രാജിവച്ചു
Monday, February 26, 2024 3:40 AM IST
ചെന്നൈ: ബിജെപിയിൽ ചേർന്ന തമിഴ്നാട് കോൺഗ്രസ് എംഎൽഎ എസ്. വിജയധരണി നിയമസഭാംഗത്വം രാജിവച്ചു.
സ്പീക്കർ എം. അപ്പാവു രാജി അംഗീകരിച്ചു. വിളവൻകോട് മണ്ഡലത്തിൽനിന്നാണ് വിജയധരണി തെരഞ്ഞെടുക്കപ്പെട്ടത്.
2011, 2016 തെരഞ്ഞെടുപ്പുകളിലും ഇവർ വിജയിച്ചിരുന്നു.