നെടുമ്പാശേരിയിൽ സ്വർണവേട്ട; ഷൂസിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടി
Monday, February 26, 2024 10:33 AM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. ദുബായിയില്‍ നിന്നു വന്ന പാലക്കാട് സ്വദേശി രജീഷ് ആണ് സ്വര്‍ണം കടത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച 340 ഗ്രാം സ്വര്‍ണം പിടികൂടിയത്.
ധരിച്ചിരുന്ന ഷൂസിനടിയിൽ പ്രത്യേക അറയുണ്ടാക്കി നിറംമാറ്റിയ സ്വര്‍ണം പേസ്റ്റ് രൂപത്തിലാണ് ഇയാൾ സൂക്ഷിച്ചത്.
കഴിഞ്ഞദിവസങ്ങളിലും നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു. മാലിയില്‍ നിന്നും വന്ന വിമാനത്തിന്റെ ടോയ്ലറ്റില് അഞ്ഞൂറോളം ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.