ഡൽഹി ക്യാപിറ്റൽസിന് ജയം
Tuesday, February 27, 2024 12:56 AM IST
ബംഗളൂരു: വനിത പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനു ജയം. യുപി വാരിയേഴ്സിനെ ഒന്‍പതു വിക്കറ്റിനാണ് ഡൽഹി തോൽപ്പിച്ചത്.
ഡൽഹി ക്യാപ്പിറ്റൽസ് ബൗളർമാരുടെ മുന്നിൽ തകർന്ന യുപിക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 119 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഡൽഹി 14.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടമാക്കി 123 റണ്‍സ് നേടി. ടോസ് നേടിയ ഡൽഹി ഫീൽഡിംഗ് തെരഞ്ഞെടുത്തു.
ആദ്യ പവർപ്ലേയിൽ തന്നെ ഓപ്പണർമാരുടെ ഉൾപ്പെടെ മൂന്നു വിക്കറ്റ് വീഴ്ത്തിയ മാരിസൻ കാപ്പ് ഈ തീരുമാനം ശരിവച്ചു. 42 പന്തിൽ അഞ്ചു ഫോറിന്റെയും ഒരു സിക്സിന്റെയും അകന്പടിയിൽ 45 റണ്‍സ് നേടിയ ശ്വേത ഷെരാവത്താണ് യുപിയുടെ ടോപ് സ്കോറർ. രാധ യാദവ് നാലു വിക്കറ്റ് നേടി. അരുദ്ധതി റെഡഡി, അന്നാബെൽ സതർലൻഡ് എന്നിവർ ഓരോ വിക്കറ്റും നേടി.
ചെറിയ സ്കോറിലേക്ക് അനായാസമായി ഡൽഹി ഓപ്പണർമാരായ മെഗ് ലാന്നിംഗും ( 43 പന്തിൽ 51), ഷഫാലി വർമയും (43 പന്തിൽ 64 നോട്ടൗട്ട്) കളിച്ചത്. ജയിക്കായി ഒരു റണ്‍ ഉള്ളപ്പോഴാണ് ലാന്നിംഗ് പുറത്താകുന്നത്. കളത്തിലെത്തിയ ജെമിമ റോഡ്രിഗസ് നേരിട്ട പന്ത് ബൗണ്ടറി കടത്തി വിജയം കുറിച്ചു.