തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ നേ­​ട്ട­​മു­​ണ്ടാ​ക്കും, കേ­​ര​ള​ത്തി​ൽ ബി­​ജെ­​പി ര­​ണ്ട­​ക്ക സീ­​റ്റ് നേ­​ടു­​മെ­​ന്ന് മോ­​ദി
തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ നേ­​ട്ട­​മു­​ണ്ടാ​ക്കും, കേ­​ര​ള​ത്തി​ൽ ബി­​ജെ­​പി ര­​ണ്ട­​ക്ക സീ­​റ്റ് നേ­​ടു­​മെ­​ന്ന് മോ­​ദി
Tuesday, February 27, 2024 3:02 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: കേ­​ര­​ള­​ത്തോ­​ട് ബി­​ജെ­​പി­​ക്ക് വി­​വേ­​ച­​ന­​മി­​ല്ലെ­​ന്ന് പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി. കേ­​ര​ള­​ത്തെ ശ­​ക്തി­​പ്പെ­​ടു­​ത്താ­​നാ­​ണ് ബി­​ജെ­​പി ശ്ര­​മി­​ക്കു­​ന്ന­​തെ​ന്നും മോ­​ദി പ­​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ച്ച കേ​ര​ളാ പ​ദ​യാ​ത്ര​യു​ടെ സ­​മാ­​പ­​ന വേ­​ദി­​യി​ല്‍ സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു പ്ര­​ധാ­​ന­​മ­​ന്ത്രി. കേ­​ര­​ള­​ത്തി­​ന് അ​ര്‍­​ഹ­​മാ­​യ­​തെ​ല്ലാം സ​ര്‍­​ക്കാ​ര്‍ ന​ല്‍­​കി­​യി­​ട്ടു­​ണ്ട്.

കേ­​ര­​ള­​ത്തി­​ന്‍റെ സ്വ­​പ്‌­​ന­​ങ്ങ​ള്‍ സാ­​ക്ഷാ­​ത്­​ക­​രി­​ക്കു­​മെ​ന്നും ഇ­​ത് മോ­​ദി­​യു­​ടെ ഗ്യാ­​ര​ന്‍റി​യാ­​ണെ​ന്നും പ്ര­​ധാ­​ന­​മ​ന്ത്രി പ­​റ​ഞ്ഞു. വ­​രു​ന്ന ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ബി­​ജെ­​പി കേ­​ര­​ള­​ത്തി​ല്‍ നേ­​ട്ട­​മു­​ണ്ടാ­​ക്കു­​മെ­​ന്നും മോ​ദി അ­​വ­​കാ­​ശ­​പ്പെ­​ട്ടു.

ബി­​ജെ­​പി കേ­​ര­​ള­​ത്തി​ല്‍ ര­​ണ്ട­​ക്ക സീ­​റ്റ് നേ­​ടും. കേ­​ര­​ള­​ത്തി­​ലെ ജ­​ന­​ങ്ങ​ള്‍­​ക്ക് ബി­​ജെ­​പി­​യി​ല്‍ വി­​ശ്വാ­​സ­​മു­​ണ്ട്. ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ നാ­​നൂ­​റി­​ല­​ധി­​കം സീ­​റ്റു­​ക­​ളാ­​ണ് ഇ​ത്ത­​വ­​ണ എ​ന്‍​ഡി­​എ ല­​ക്ഷ്യ­​മി­​ടു­​ന്ന­​തെ​ന്നും മോ­​ദി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ തോ​ല്‍­​ക്കു­​മെ­​ന്ന് ഉ­​റ­​പ്പാ­​യ­​തോ­​ടെ പ്ര­​തി­​പ­​ക്ഷ­​ത്തി​ന്‍റെ സ­​മ​നി­​ല തെ­​റ്റി­​യി­​രി­​ക്കു­​ക­​യാ­​ണ്. നാ­​ടി​ന്‍റെ വി­​ക­​സ­​ന­​ത്തി­​ന് വേ­​ണ്ടി­​യു­​ള്ള അ​ജ­​ണ്ട­​യൊ​ന്നും അ­​വ​ര്‍­​ക്ക് മു­​ന്നി­​ലി​ല്ല. ത­​ന്നെ ചീ­​ത്ത വി­​ളി​ക്കു­​ക മാ­​ത്ര­​മാ­​ണ് അ­​വ​ര്‍ ആ​കെ ചെ­​യ്യു­​ന്ന­​തെ​ന്നും മോ­​ദി കു­​റ്റ­​പ്പെ­​ടു​ത്തി.

മൂ­​ന്നാം ത­​വ­​ണ­​യും ബി­​ജെ­​പി സ​ര്‍­​ക്കാ​ര്‍ അ­​ധി­​കാ­​ര­​ത്തി­​ലെ­​ത്തു­​ന്ന­​തോ­​ടെ ലോ­​ക­​ത്തി­​ലെ മൂ­​ന്നാ​മ­​ത്തെ സാ­​മ്പ­​ത്തി­​ക­​ശ­​ക്തി­​യാ­​യി ഇ­​ന്ത്യ മാ­​റും. അ­​ടു­​ത്ത ത­​വ­​ണ അ­​ധി­​കാ­​ര­​ത്തി­​ലെ­​ത്തു­​ന്ന സ​ര്‍­​ക്കാ​ര്‍ കേ­​ര­​ള­​ത്തി­​ലെ വി­​ദ്യാ­​ഭ്യാ­​സ സ്ഥാ­​പ­​ന­​ങ്ങ­​ളു­​ടെ മി​ക­​വ് ഉ­​യ​ര്‍­​ത്തു­​മെ​ന്നും മോ­​ദി പ­​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<