സം​ശ​യ​ക​ര​മാ​യി 41 ചാ​ക്കു​കെ​ട്ടു​ക​ൾ; പ​ന്ത​ള​ത്ത് ആ​റു​ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
സം​ശ​യ​ക​ര​മാ​യി 41 ചാ​ക്കു​കെ​ട്ടു​ക​ൾ; പ​ന്ത​ള​ത്ത് ആ​റു​ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, February 29, 2024 11:53 AM IST
പത്തനംതിട്ട: പ​ന്ത​ള​ത്ത് ആ​റു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. കു​ള​ന​ട പ​ന​ങ്ങാ​ട് ജം​ഗ്ഷ​നി​ൽ നി​ന്ന് 41 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ ഫ​റൂ​ഖ്, മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ റി​യാ​സ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രു​ടെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.


പ​ന​ങ്ങാ​ട് ജം​ഗ്ഷ​നി​ൽ ഡാ​ൻ​സാ​ഫ് രാ​വി​ലെ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. പി​ക്ക​പ് വാ​ഹ​ന​ത്തി​ൽ അ​ടു​ക്കി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു ചാ​ക്കു​കെ​ട്ടു​ക​ൾ.
Related News
<