മോ​ദി ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്ക്? ത​മി​ഴ്നാ​ട്ടി​ലും മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന
മോ​ദി ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്ക്? ത​മി​ഴ്നാ​ട്ടി​ലും മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന
Friday, March 1, 2024 3:03 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​ര​ണാ​സി​ക്കൊ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​തെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ജ​ന​വി​ധി തേ​ടു​മെ​ന്നു സൂ​ച​ന​ക​ൾ. ത​മി​ഴ്നാ​ട്ടി​ലെ രാ​മ​നാ​ഥ​പു​രം മോ​ദി തി​ര​ഞ്ഞെ​ടു​ത്തേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മോ​ദി​യെ മ​ത്സ​രി​പ്പി​ക്കു​ന്ന കാ​ര്യം ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ കൂ​ടി കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടു​ന്ന​തി​ന് മോ​ദി​യു​ടെ സ്ഥാ​നാ​ര്‍​ത്ഥി​ത്വം നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഈ ​നീ​ക്കം.

രാ​മേ​ശ്വ​രം ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന ജി​ല്ല​യാ​ണ് രാ​മ​നാ​ഥ​പു​രം. അ​യോ​ധ്യ ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പ് മോ​ദി രാ​മേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. നേ​ര​ത്തെ, തി​രു​വ​ന​ന്ത​പു​ര​ത്ത് മോ​ദി മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ച​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം ഇ​ക്കാ​ര്യം ത​ള്ളി​യി​രു​ന്നു.

ഡി​എം​കെ​യു​മാ​യി സ​ഖ്യ​ത്തി​ലു​ള്ള മു​സ്‌​ലീം ലീ​ഗാ​ണ് രാ​മേ​ശ്വ​ര​ത്ത് വി​ജ​യി​ച്ച​ത്. ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യ ന​വാ​സ് ഖ​നി ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ള്‍​ക്കാ​ണ് വി​ജ​യി​ച്ച​ത്.

2014ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​രേ​ന്ദ്ര മോ​ദി വ​ഡോ​ദ​ര​യി​ലും വാ​രാ​ണ​സി​യി​ലും മ​ത്സ​രി​ച്ചി​രു​ന്നു. 2019ല്‍ ​വാ​രാ​ണ​സി​യി​ല്‍ മാ​ത്ര​മാ​ണ് മോ​ദി മ​ത്സ​രി​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം, നൂ​റു സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ബി​ജെ​പി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ന്നു പു​റ​ത്തി​റ​ങ്ങും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​ർ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലു​ണ്ടാ​കു​മെ​ന്നാ​ണു വി​വ​രം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<