എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ളെ നി​ല​യ്ക്ക് നി​ർ​ത്ത​ണം: എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ
എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ളെ നി​ല​യ്ക്ക് നി​ർ​ത്ത​ണം: എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ
Friday, March 1, 2024 6:40 PM IST
കൊ​ച്ചി: വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ൻ ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ രം​ഗ​ത്ത്.

അ​ധി​കാ​ര​ത്തി​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​ൽ സം​സ്ഥാ​ന​ത്ത് എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ൾ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​തി​ൽ അ​വ​സാ​ന​ത്തേ​താ​ണ് പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സം​ഭ​വം.

താ​ലി​ബാ​ൻ രീ​തി​യി​ൽ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ന​ട​ത്തി​യ മ​ർ​ദ്ദി​ച്ച് അ​വ​ശാ​നാ​ക്കി​യാ​ണ് സി​ദ്ധാ​ർ​ഥ് എ​ന്ന വി​ദ്യാ​ർ​ഥി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്ക് സി​പി​എം ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ്. എ​സ്എ​ഫ്ഐ ക്രി​മി​ന​ൽ സം​ഘ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സി​പി​എം ത​യാ​റാ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്എ​ഫ്ഐ​യി​ലൂ​ടെ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രാ​ണ് പി​ന്നീ​ട് സി​പി​എം ഗു​ണ്ട​ക​ളാ​യി മാ​റു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ ഗു​ണ്ട​ക​ളാ​ക്കാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് സി​പി​എം ന​ൽ​കു​ന്ന​ത്. പോ​ലീ​സും ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ന് കു​ട​പി​ടി​ക്കു​കാ​യാ​ണെ​ന്നും എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<