കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ അ​റി​യാ​ൻ ഇ​നി​യും കാ​ക്ക​ണം
കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ  അ​റി​യാ​ൻ ഇ​നി​യും കാ​ക്ക​ണം
Friday, March 1, 2024 9:21 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി 20 സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ച് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും കോ​ൺ​ഗ്ര​സ് മെ​ല്ലേ​പ്പോ​ക്കി​ൽ. കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് 16 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഒ​രു മ​ണ്ഡ​ല​ത്തി​ൽ പോ​ലും ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ യു​ഡി​എ​ഫി​ലെ മ​റ്റു ഘ​ട​ക​ക്ഷി​ക​ളാ​യ മു​സ്‌‌‌‌​ലീം ലീ​ഗും കേ​ര​ള കോ​ൺ​ഗ്ര​സും ആ​ർ​എ​സ്പി​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ന്മേ​ലു​ള്ള ച​ർ​ച്ച ഡ​ൽ​ഹി​യി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നു മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള സൂ​ച​ന.

ഹ​രീ​ഷ് ചൗ​ധ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും കെ. ​സു​ധാ​ക​ര​നും അ​ട​ക്കം 15 സി​റ്റിം​ഗ് എം​പി​മാ​രു​ടെ പേ​ർ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യാ​ണ് പ​ട്ടി​ക​യ്ക്ക് അ​ന്തി​മ അം​ഗീ​കാ​രം ന​ല്‍​കു​ക. അ​തി​നു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഡ​ല്‍​ഹി​യി​ലെ​ത്തും.

ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ച 15 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ഒ​റ്റ​പ്പേ​ര് മാ​ത്ര​മാ​ണ് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. സി​റ്റിം​ഗ് എം​പി​മാ​രെ​യെ​ല്ലാം നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ആ​ല​പ്പു​ഴ സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി നി​ര്‍​ദേ​ശി​ക്കാ​ത്ത​ത്.

ആ​ല​പ്പു​ഴ​യി​ല്‍ സ്ഥാ​നാ​ര്‍​ഥി തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡി​ന് വി​ട്ടി​രി​ക്കു​ക​യാ​ണ്. വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി വീ​ണ്ടം മ​ത്സ​രി​ച്ചാ​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്. ക​ണ്ണൂ​രി​ല്‍ മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് കെ.​സു​ധാ​ക​ര​നും അ​റി​യി​ച്ചി​ട്ടു​ണ്ട്. സു​ധാ​ക​ര​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ല്‍ ക​ണ്ണൂ​രി​ല്‍ പു​തി​യ സ്ഥാ​നാ​ര്‍​ഥി വ​രും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<