സിദ്ധാര്‍ഥന്റെ മരണം ; കോണ്‍ഗ്രസ് പ്രതിഷേധം നാളെ
Friday, March 1, 2024 9:57 PM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലിയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാളെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും.
സിദ്ധാര്‍ഥനെ മരണത്തിലേക്ക് തള്ളിവിട്ട യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശക്തമായ ശിക്ഷനല്‍കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് ആവശ്യപ്പെട്ടു.