""സി­​ദ്ധാ​ര്‍­​ഥന് മ​ര്‍­​ദ­​ന­​മേ­​റ്റ വി​വ­​രം മ­​റ­​ച്ചു​വ​ച്ചു'' ; സ​ര്‍­​വ­​ക­​ലാ​ശാ­​ല ഡീ­​നെ­​തി­​രേ സ­​സ്‌­​പെ​ന്‍­​ഷ­​നി​ലാ­​യ വി­​സി
""സി­​ദ്ധാ​ര്‍­​ഥന് മ​ര്‍­​ദ­​ന­​മേ­​റ്റ വി​വ­​രം മ­​റ­​ച്ചു​വ​ച്ചു'' ; സ​ര്‍­​വ­​ക­​ലാ​ശാ­​ല ഡീ­​നെ­​തി­​രേ സ­​സ്‌­​പെ​ന്‍­​ഷ­​നി​ലാ­​യ വി­​സി
Sunday, March 3, 2024 12:37 PM IST
വ­​യ­​നാ­​ട്: പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ര്‍​വ​ക​ലാ​ശാ­​ല­​യി­​ലെ സി­​ദ്ധാ​ര്‍­​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ ഡീ­​നെ­​തി­​രേ ആ­​രോപണവുമായി സ­​സ്‌­​പെ​ന്‍­​ഷ­​നി​ലാ­​യ വി­​സി എം.​കെ.​നാ​രാ­​യ​ണ​ന്‍. സി​ദ്ധാ​ര്‍​ഥന് മ​ര്‍​ദ​ന​മേ​റ്റ കാ​ര്യം ഡീ​ന്‍ മ­​റ­​ച്ചു­​വ­​ച്ചെ­​ന്ന് വി­​സി ആ­​രോ­​പി​ച്ചു.

റാ­​ഗിം­​ഗ് ആ­​ണ് മ­​ര­​ണ­​കാ­​ര­​ണ­​മെ­​ന്ന് ത­​ന്നെ അ­​റി­​യി­​ച്ചി​ല്ല. വ്യ​ക്തി​പ​ര​മാ​യ കാ­​ര​ണ​ങ്ങ​ള്‍​കൊ​ണ്ടു​ള്ള ആ​ത്മ​ഹ​ത്യ എ​ന്നാ​ണ് ഡീ​ന്‍ പ​റ­​ഞ്ഞ​ത്. റാ­​ഗിം­​ഗി­​ന്‍റെ കാ​ര്യം അ­​റി­​ഞ്ഞി­​രു­​ന്നെ­​ങ്കി​ല്‍ കു​റെ​ക്കൂ​ടി വേ​ഗ​ത്തി​ല്‍ ഇ​ട​പെ​ടു​മാ­​യി­​രു­​ന്നെ​ന്നും വി­​സി പ­​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 18ന് ​താ​ന്‍ കാ­​മ്പ­​സി­​ലെ­​ത്തു­​മ്പോ​ള്‍ സി­​ദ്ധാ​ര്‍​ഥ​ന്‍റെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പി­​ന്നീ­​ടു­​ള്ള മൂ­​ന്ന് ദി­​വ­​സ­​ങ്ങ­​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാല അ​ധ്യാ​പ​ക​ര്‍​ക്കാ​യി ക​രി​യ​ര്‍ അ​ഡ്വാ​ന്‍­​സ്‌­​മെ​ന്‍റ് പ്ര​മോ​ഷ​ന്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു.​അ​തി​ല്‍ ചാ​ന്‍​സ​ല​റു​ടെ നോ​മി​നി​യ​ട​ക്കം പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.


ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി­​ന്നു­​മു­​ള്ള വി­​ദ­​ഗ്­​ധ​ര്‍ കാ­​മ്പ­​സി­​ലെ​ത്തി. മാ­​റ്റി­​വ­​യ്­​ക്കാ​ന്‍ ക­​ഴി­​യാ­​തി­​രു­​ന്ന​തു­​കൊ­​ണ്ടാ­​ണ് ഈ ​ദി­​വ­​സ­​ങ്ങ­​ളി​ല്‍ അ­​ഭി­​മു­​ഖം ന­​ട­​ത്തി­​യ​ത്. 19ന് ​മൃ​ത​ദേ­​ഹം കാ​മ്പ​സി​ല്‍ കൊ​ണ്ടു​വ​ന്ന­​പ്പോ​ള്‍ അ­​ഭി­​മു­​ഖം നി​ര്‍­​ത്തി­​വ​ച്ചു.

സി­​ദ്ധാ​ര്‍​ഥ­​ന്‍റെ കു­​ടും­​ബാം­​ഗ​ങ്ങ­​ളെ അ​നു­​ശോ​ച­​നം അ­​റി­​യി­​ച്ച ശേ­​ഷം സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ​ഷ­​ണം ന­​ട­​ത്താ​ന്‍ ഡീ​നെ ചു​മ​ത​ല​പ്പെ­​ടു­​ത്തി­​യി­​രു­​ന്നെ​ന്നും വി­​സി പ്ര­​തി­​ക­​രി​ച്ചു.
Related News
<