മികച്ച തിരക്കഥ അനാട്ടമി ഓഫ് എ ഫാൾ; ഓസ്കർ പ്രഖ്യാപനം പുരോഗമിക്കുന്നു
Monday, March 11, 2024 5:54 AM IST
ഹോളിവുഡ്: ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ 96-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി. ഓപൻഹെയ്മറും ബാർബിയും അടക്കം തിയറ്ററുകളിലും കൈയടി നേടിയ ചിത്രങ്ങളാണ് ഇക്കുറി ഏറ്റുമുട്ടുന്നത്.
മികച്ച സഹനടിക്കുള്ള പുരസ്കാരം ഡേവൈൻ ജോയ് റാൻഡോൾഫ് (ചിത്രം-ദ ഹോൾഡോവേഴ്സ്) സ്വന്തമാക്കി. മികച്ച തിരക്കഥ (ഒറിജിനൽ) അനാട്ടമി ഓഫ് എ ഫാൾ നേടി. മികച്ച അവലംബിത തിരക്കഥ അമേരിക്കൻ ഫിക്ഷൻ കരസ്ഥമാക്കി.
23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഇക്കുറിയും ജിമ്മി കെമ്മലാണ് അവതാരകന്റെ റോളിൽ എത്തിയിരിക്കുന്നത്.