ഓസ്കറിൽ തിളങ്ങി ഓപൻഹൈമർ, മികച്ച നടൻ കിലിയൻ മർഫി, നടി എമ്മ സ്റ്റോണ്‍
Monday, March 11, 2024 8:03 AM IST
ഹോളിവുഡ്: ഓസ്കറിൽ തിളങ്ങി ഓപൻഹൈമർ. മികച്ച നടൻ, സംവിധായകൻ ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ഓപൻഹൈമർ സ്വന്തമാക്കിയത്. പുവർ തിംഗ്സ് നാല് പുരസ്കാരങ്ങളും നേടിയെടുത്തു.
ഓപൻഹൈമറിലെ പ്രകടനത്തിന് കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കിയപ്പോൾ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരവും ഓപൻഹൈമറിലൂടെ നേടിയെടുത്തു.
പുവർ തിംഗ്സിലെ പ്രകടനത്തിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
ഓപൻഹൈമറിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ഡൗണി ജൂനിയർ സ്വന്തമാക്കി. മികച്ച പശ്ചാത്തല സംഗീതം (ഒറിജിനൽ സ്കോർ), മികച്ച കാമറ, ചിത്രസംയോജനം തുടങ്ങിയവയ്ക്കുള്ള പുരസ്കാരങ്ങളും ഓപൻഹൈമർ സ്വന്തം പേരിലാക്കി.
മികച്ച വസ്ത്രാലങ്കാരം, മേക്കപ്പ്, പ്രൊഡക്ഷൻ ഡിസൈൻ പുരസ്കാരങ്ങളും പുവർ തിംഗ്സിന് ലഭിച്ചു.
മികച്ച സഹനടിക്കുള്ള പുരസ്കാരം ഡേവൈൻ ജോയ് റാൻഡോൾഫ് (ചിത്രം-ദ ഹോൾഡോവേഴ്സ്) സ്വന്തമാക്കി. മികച്ച തിരക്കഥ (ഒറിജിനൽ) അനാട്ടമി ഓഫ് എ ഫാൾ നേടി. മികച്ച അവലംബിത തിരക്കഥ അമേരിക്കൻ ഫിക്ഷൻ കരസ്ഥമാക്കി.
23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഇക്കുറിയും ജിമ്മി കെമ്മലാണ് അവതാരകന്റെ റോളിൽ എത്തിയിരിക്കുന്നത്.
വിജയികളുടെ പട്ടിക
മികച്ച സംവിധായകൻ: ക്രിസ്റ്റഫർ നോളൻ(ഓപ്പൻഹൈമർ)
മികച്ച നടൻ: കിലിയൻ മർഫി (ഓപ്പൻഹൈമർ)
മികച്ച നടി: എമ്മ സ്റ്റോൺ(പുവർ തിംഗ്സ്)
മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയർ (ഓപ്പൻഹൈമർ)
മികച്ച ഛായാഗ്രഹണം ഹോയ്തെ വാൻ ഹൊയ്തെമ (ഓപ്പൻഹൈമർ)
മികച്ച സൗണ്ട് ദ് സോൺ ഓഫ് ഇന്ററസ്റ്റ്
മികച്ച ഒറിജനിൽ സ്കോർ ലഡ്വിഗ് ഗൊരാൻസൺ (ഓപ്പൻഹൈമർ )
മികച്ച ഒറിജനൽ സോംഗ്- വാട്ട് ഐ വാസ് മേഡ് ഫോർ ബാർബി (ബില്ലി ഐലിഷ്)
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം-ദ് വണ്ടർ ഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗർ
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം-ദ് ലാസ്റ്റ് റിപ്പയർ ഷോപ്പ്
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- 20 ഡെയ്സ് ഇൻ മരിയോപോൾ
മികച്ച വിഷ്വൽ ഇഫക്ട്സ്- ഗോഡ്സില്ല മൈനസ് വൺ
മികച്ച എഡിറ്റിംഗ്- ജെന്നിഫർ ലേം (ചിത്രം ഓപ്പൻഹൈമർ)
മികച്ച വിദേശ ഭാഷ ചിത്രം-ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)
മികച്ച കോസ്റ്റ്യൂം ഡിസൈൻ-പുവർ തിംഗ്സ് (ഹോളി വാഡിംഗ്ടൺ)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- പുവർ തിംഗ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിംഗ്- പുവർ തിംഗ്സ് (നദിയ സ്റ്റേസി, മാർക് കോളിയർ)
മികച്ച അവലംബിത തിരക്കഥ-കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്ഷൻ)
മികച്ച യഥാർഥ തിരക്കഥ-ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ)
മികച്ച അനിമേറ്റഡ് ഷോർട് ഫിലിം-വാർ ഈസ് ഓവർ
മികച്ച അനിമേഷൻ ചിത്രം-ദ് ബോയ് ആന്‍ഡ് ദ് ഹെരൺ