മീനമാസ പൂജകൾക്കായി ശബരിമല നട ഇന്നു തുറക്കും
Wednesday, March 13, 2024 10:20 AM IST
ശബരിമല: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്സവത്തിനുമായി ശബരിമല ക്ഷേത്രനട ഇന്നു തുറക്കും.
വൈകുന്നേരം അഞ്ചിന് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നടതുറന്ന് ദീപങ്ങൾ തെളിക്കും.
പൈങ്കുനി ഉത്സവത്തിന് 16ന് രാവിലെ കൊടിയേറും. 25ന് ആറാട്ടിനു ശേഷം പൂജകൾ പൂർത്തിയാക്കി നടയടയ്ക്കും.