ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ലി​നെ​തി​രാ​യ അ​ഴി​മ​തി കേ​സ് സി​ബി​ഐ അ​വ​സാ​നി​പ്പി​ച്ചു. എ​യ​ർ ഇ​ന്ത്യ​യ്ക്ക് വി​മാ​ന​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത കേ​സാ​ണ് സി​ബി​ഐ അ​വ​സാ​നി​പ്പി​ച്ച​ത്.

സു​പ്രീം​കോ​ട​തി നി​ർ​ദേശ പ്ര​കാ​രം തു​ട​ങ്ങി​യ അ​ന്വേ​ഷ​ണം മ​തി​യാ​ക്കി സി​ബി​ഐ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​ർ​പ്പി​ച്ചു. എ​ൻ​സി​പി നേ​താ​ക്ക​ളാ​യ പ്ര​ഫു​ൽ പ​ട്ടേ​ലും അ​ജി​ത് പ​വാ​റും ക​ഴി​ഞ്ഞ വ​ർ​ഷം എ​ൻ​ഡി​എ​യ്ക്കൊ​പ്പം ചേ​ർ​ന്നി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​ഴി​മ​തി കേ​സ് സി​ബി​ഐ അ​വ​സാ​നി​പ്പി​ച്ച​ത്.

2017 ൽ ആണ് സു​പ്രീം​കോ​ട​തി എ​യ​ർ ഇ​ന്ത്യ​യ്ക്ക് വി​മാ​ന​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത​തി​ൽ അ​ഴി​മ​തി ക​ണ്ടെ​ത്തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ഏ​ഴ് വ‍​ര്‍​ഷ​മാ​യി കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​യി​രു​ന്നു.​വ്യോ​മ​യാ​ന വി​ഭാ​ഗ​ത്തി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ‍​ര്‍​ക്കൊ​പ്പം അ​ന്ന​ത്തെ യു​പി​എ സ​ർ​ക്കാ​രി​ലെ വ്യോ​മ​യാ​ന മ​ന്ത്രി​യാ​യി​രു​ന്ന പ്ര​ഫു​ൽ പ​ട്ടേ​ലും കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു.