മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
Wednesday, April 10, 2024 6:39 AM IST
ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്ലി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാൽ, ചിക്കബെല്ലാപുര ലോക്സഭാ സ്ഥാനാർഥി രക്ഷാ രാമയ്യയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
1992 നവംബർ മുതൽ 1994 ഡിസംബർ വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പ മൊയ്ലി ചിക്കബെല്ലാപുരയിൽ വച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 84 കാരനായ കോൺഗ്രസ് നേതാവ് ചിക്കബെല്ലാപുരയിൽ നിന്ന് ലോക്സഭാ സീറ്റിനായി ശ്രമിച്ചിരുന്നു. എന്നാൽ, പാർട്ടി രക്ഷാ രാമയ്യയെയാണ് തെരഞ്ഞെടുത്തത്.
ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച അദ്ദേഹം, രാമയ്യയ്ക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകനായി പ്രവർത്തിക്കുമെന്ന് പറഞ്ഞു. രണ്ടാം യുപിഎ സർക്കാരിൽ പെട്രോളിയം, പ്രകൃതിവാതകം തുടങ്ങി വിവിധ വകുപ്പുകൾ വഹിച്ചിരുന്ന കേന്ദ്രമന്ത്രിയായിരുന്നു മൊയ്ലി.