യുവതിയെ കാറിൽ പിന്തുടർന്ന് ശല്യംചെയ്തു; പോലീസുകാരന് സസ്പെൻഷൻ
Saturday, April 13, 2024 3:50 PM IST
തൊടുപുഴ: യുവതിയെ കാറിൽ പിന്തുടർന്ന് ശല്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ. കുളമാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഒ.എം. മര്‍ഫിയെ (35) ആണ് സസ്പെൻഡ്ചെയ്തത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇന്നലെ ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് മർഫിയും മറ്റൊരാളുംചേർന്നു യുവതിയെ കാറിൽ പിന്തുടർന്നു ശല്യംചെയ്തത്.
യുവതിയെ പിന്തുടർന്ന ഇയാൾ കാറിലിരുന്ന് അശ്ലീല ചേഷ്ടകൾ കാണിക്കുകയായിരുന്നു. ശേഷം കാർ നിർത്തി പുറത്തിറങ്ങിയതോടെ യുവതി പേടിച്ച് ഓടി രക്ഷപ്പെട്ടു.
തുടർന്ന് യുവതിയും പിതാവും ചേർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നീട് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വോഷണത്തിലാണ് പ്രതി പോലീസ് ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മഞ്ചിക്കല്ല് സ്വദേശിയോട് ഹാജരാകാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.