നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്ക് പിന്തുണ ആവർത്തിച്ച് ഡബ്ലുസിസി
Saturday, April 13, 2024 9:58 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണ ആവർത്തിച്ച് വുമന്‍ ഇൻ സിനിമ കളക്ടീവ്.
കേസിൽ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിൽ നിന്നും സുപ്രധാന വിവരങ്ങൾ ചോർന്നെന്ന സ്റ്റേറ്റ് ഫൊറൻസിക് ലാബിൽ നിന്നുള്ള വെളിപ്പെടുത്തൽ നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നതാണെന്ന് ഡബ്ലുസിസി അഭിപ്രായപ്പെട്ടു.
മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന് അതിജീവിത സമൂഹമാധ്യമത്തിൽ കുറിച്ചതിനു പിന്നാലെയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ അതിജീവിതയ്ക്ക് ഡബ്ല്യുസിസി വീണ്ടും പിന്തുണ പ്രഖ്യാപിച്ചത്.
സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ അതിജീവിതയെ തോൽപ്പിക്കാൻ പാടുണ്ടോ എന്ന് സംഘടന ചോദിച്ചു.