കു​മ​ളി​യി​ൽ ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
കു​മ​ളി​യി​ൽ ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Monday, April 15, 2024 7:07 AM IST
ഇ​ടു​ക്കി: കു​മ​ളി​യി​ൽ ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ ക​ന്നി​മാ​ർ​ചോ​ല സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ്, സ​ന്തോ​ഷ്‌ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​രു​ണി​നെ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​മ​ളി ഹോ​ളി​ഡേ ഹോ​മി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.


കു​മ​ളി​യി​ൽ നി​ന്നും ക​ന്നി​മാ​ചോ​ല​യി​ലേ​ക്ക് പോ​യ ഇ​വ​രു​ടെ ബൈ​ക്ക് കു​മ​ളി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<