അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
Thursday, April 18, 2024 9:10 AM IST
അടൂര്‍: പേപ്പട്ടിയുടെ കടിയേറ്റയാള്‍ മരിച്ചു. അടൂര്‍ വെള്ളിക്കുളങ്ങര പറവൂര്‍ കാലായില്‍ പി.എം.സൈമന്(58) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് സൈമണിനെ പേപ്പട്ടി കടിച്ചത്. എന്നാൽ ഇയാൾ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ലെന്നാണ് വിവരം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
പേവിഷബാധയേറ്റാണ് മരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. എന്നാൽ രക്തസാന്പിളിന്റെ പരിശോധനാഫലം കൂടി വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.