വയനാട്ടില്‍ കാര്‍ മരത്തിലിടിച്ച് അപകടം; വീട്ടമ്മ മരിച്ചു
Thursday, April 18, 2024 10:31 AM IST
വയനാട്: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. നമ്പിക്കൊല്ലി സ്വദേശി മരുതോലില്‍ ഷേര്‍ലി (60) ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കുണ്ട്.
ഷേര്‍ലിയുടെ മകന് അഭിനവ് (34), ഭര്‍ത്താവ് ശശി (68), ബന്ധുക്കളായ ഷീബ (56), രവി (68), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഇടുക്കിയില്‍ പോയി മടങ്ങിവന്നവരാണ് അപകടത്തില്‍പ്പെട്ടത്.