മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
Saturday, April 20, 2024 11:51 AM IST
കൊച്ചി: കേരളത്തില്‍ മോദിക്കെതിരേ സംസാരിച്ചാല്‍ കേസെടുക്കുമെന്ന അവസ്ഥയാണുള്ളതെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇലക്ടറല്‍ ബോണ്ടില്‍ മോദി അഴിമതി കാണിച്ചു എന്ന് പോസ്റ്റിട്ട പാലോടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കേസെടുത്തെന്ന് സതീശന് പ്രതികരിച്ചു
മോദിയുടെ സല്‍പ്പേരിന് കളങ്കം വരുത്തി എന്നാരോപിച്ചാണ് കേസ്. ജനാധിപത്യ വിരുദ്ധമായാണ് മോദി ഭരണം നടത്തുന്നതെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദിനെതിരേയും കേസെടുത്തു.
പിണറായി ഭരണം നടത്തുന്നത് മോദിയെ ഭയന്നാണെന്ന് സതീശന് വിമർശിച്ചു. കസവുകെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രി. ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ നിരന്തരം വിമര്‍ശിക്കുന്നതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
മോദിയെ വിമര്‍ശിക്കാതിരിക്കാനുള്ള വഴികളാണ് പിണറായി അന്വേഷിക്കുന്നത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ബിജെപിയേക്കാള്‍ ആവേശം സിപിഎമ്മിനാണെന്നും സതീശന് പറഞ്ഞു.