ഒഡീഷയിലെ ബോട്ടപകടം; മരണസംഖ്യ ഏഴായി
Saturday, April 20, 2024 1:07 PM IST
ഭുവനേശ്വര്‍: ഒഡീഷയിലെ മഹാനദിയിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇനി ഒരാളെക്കൂടിയാണ് കണ്ടെത്താനുള്ളതെന്നാണ് വിവരം. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ചയാണ് ബര്‍ഗഡ് ജില്ലയിലെ ബന്ധിപാലിയില്‍ നിന്ന് യാത്രക്കാരുമായി പോയ ബോട്ട് അപകടത്തിൽപ്പെട്ടത്. ഝാര്‍സുഗുഡയിലെ ശാരദാ ഘട്ടിന് സമീപത്തുവച്ച് ബോട്ട് മറിയുകയായിരുന്നു.
50 പേരാണ് ബോട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രിയോടെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മറ്റ് ആറ് മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് കണ്ടെടുത്തത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.