മധ്യവയസ്കൻ ഓടയിൽ മരിച്ച നിലയിൽ
Saturday, April 20, 2024 1:37 PM IST
ആലപ്പുഴ: മധ്യവയസ്കനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ശ്രീകുമാർ (ബാബു 50)ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള തട്ടുകടയോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ തട്ടുകടയിൽ സഹായത്തിനായി അശോകൻ നിൽക്കാറുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.