വയനാട് ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു
Saturday, April 20, 2024 10:28 PM IST
കൽപ്പറ്റ: വയനാട് ഡിസിസി ജനറൽ സെക്രട്ടറി പി.എം.സുധാകരൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഈ കാലഘട്ടത്തിന് അനുയോജ്യമായ പാർട്ടിയാണ് ബിജെപിയെന്നും നരേന്ദ്ര മോദിയുടെ വികസനം വയനാട്ടിലുമെത്താൻ കെ.സുരേന്ദ്രൻ വിജയിക്കണമെന്നും സുധാകരൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനെ വയനാട്ടുകാർ വിജയിപ്പിച്ചാൽ അതിന്റെ നേട്ടം നാടിനായിരിക്കും. അഞ്ചു വർഷക്കാലം ജനത്തെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകും. അമേഠിയിൽ മത്സരിക്കില്ലെന്ന് വയനാട്ടുകാർക്ക് ഉറപ്പ് നൽകാൻ രാഹുൽ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വയനാട് ജില്ലാ പ്രഭാരി ടി.പി. ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.